മാർത്താണ്ഡവർമ്മ പാലം ഈ ആഴ്ച തുറന്നുകൊടുക്കും

ആലുവ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്ന ചരിത്രപ്രസിദ്ധമായ ആലുവ മാർത്താണ്ഡവർമ്മ പാലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ച് അറ്റകുറ്റപ്പണികൾ വിലയിരുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.

പാലം അടച്ചതിനെത്തുടർന്ന് പ്രദേശത്തുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും ചർച്ചയിൽ വിഷയമായി. പരിശോധനയിൽ പാലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതായും ബാക്കിയുള്ള അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ഈ ആഴ്ച തന്നെ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top