whatsapp image 2026 09 22 at 4.08.08 pm

ഗുഡ് ഷെഡ് റോഡിൽ ഇനി ഇരുട്ടില്ല

ആലുവ – റെയിവേ ഗുഡ്‌സ് ഷെഡ് റോഡിൽ വഴി വിളക്കുകൾ തെളിഞ്ഞതോടെ യാത്രക്കാർക്കും സമീപവാസികൾക്കും ആശ്വാസം. എറെക്കാലമായി രാത്രി ക്കാലങ്ങളിൽ വെളിച്ചമില്ലാതെ കിടന്നിരുന്ന റോഡിലാണ് ഇപ്പോൾ തെരുവ് വിളക്കുകൾ സ്ഥാപിച്ച് പ്രകാശമൊരുക്കിയത്.
വെളിച്ച കുറവ് മൂലം രാത്രിയിൽ ഇത് വഴിയുള്ള യാത്ര ദുഷ്‌കരമായിരുന്നു പ്രദേശവാസികളും യാത്രക്കാരും നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന ആവശ്യത്തെ തുടർന്ന് ആണ് നടപടി. വഴി വിളക്കുകൾ തെളിഞ്ഞതോടെ റോഡിലൂടെയുള്ള വാഹന യാത്രയും കാൽനട യാത്രയും കൂടുതൽ സുരക്ഷിതമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുക്കാർ.
റെയിവേ ഗുഡ്‌സ് പരിസരത്തേക്കും സമീപ പ്രദേശളിലേക്കും യാത്രക്കാർക്ക് രാത്രികാലങ്ങളിൽ ഇത് എറെ പ്രയോജനപ്പെടും. പ്രദേശത്ത് കൂടുതൽ വെളിച്ച സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top