img 20260917 105413 967920

പോലീസ് ക്ഷാമത്തിൽ ആലുവ ; കുറ്റകൃതങ്ങൾ തടയുന്നതിൽ ആശങ്ക

ആലുവ – നഗരത്തിലും പരിസര പ്രദേശങ്ങളിലും അക്രമവും കവർച്ചയും വർധിക്കുന്നതിനിടെ പോലീസ് സേനയിലെ അംഗബലം കുറവ് ആശങ്ക ഉയർത്തുന്നു. ആലുവ നഗരത്തിലെ പോലീസ് സ്റ്റേഷനിൽ ആവശ്യമായതിനെക്കാൾ 41 പോലീസുകാരുടെ കുറവാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ട്.
കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് അധിക ജോലിഭാരം ഏറ്റെടുത്താണ് നിലവിൽ പോലീസ് പ്രവർത്തിക്കുന്നത്. നഗരത്തിലെ തിരക്കേറിയ മേഖലകളിലും പ്രധാന കേന്ദ്രങ്ങളിലും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ എർപ്പെടുത്തേണ്ട സാഹചര്യത്തിലാണ് അംഗബല കുറവ് വെല്ലുവിളിയാകുന്നത്.
രാത്രികാല പട്രോളിങ് ഉൾപ്പെടെയുള്ള സുരക്ഷ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിരമായി പോലീസ് സേനയുടെ അംഗബലം വർധിപ്പിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top