whatsapp image 2026 09 22 at 3.47.07 pm

നഴ്‌സിംഗ് അസിസ്റ്റൻ്റിനെ ആക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആലുവ –ജില്ല ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റൻ്റിനെ മർദ്ധിച്ച കേസിൽ മുഖ്യപ്രതിയെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. തായിക്കാട്ടുക്കര പൈപ്പ് ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാനെയാണ് (24) അന്വേഷണ സംഘം പിടി കൂടിയത്. സംഭവം നടന്നതിന് ശേഷം ഇയാൾ തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൈക്കുണ്ടായ മുറിവ് ശരിയായ വിധത്തിൽ കെട്ടിയില്ലെന്ന് ആരോപിച്ച് പ്രതികൾ രണ്ട് പേരും ചേർന്ന് നഴ്‌സിംഗ് അസിസ്റ്റൻ്റിനെ മർദ്ധിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയെ സംഭവം നടന്നതിൻ്റെ പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top