ആലുവ – ജില്ലാ ആശുപത്രിയിലെ നഴ്സിങ്ങ് അസിസ്റ്ററ്റ് കെ.കെ ലാലുവിനെ ജോലിക്കിടെ മർദ്ധിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പ്രതിഷേധിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് മുറിവ് ഡ്രസ് ചെയ്യാനെത്തിയ രണ്ടു പേർ ലാലുവിനെ മർദ്ധിച്ചത്. കൈ മുഴുവൻ പ്ലാസ്റ്റർ ഇടണമെന്ന ഇവരുടെ ആവശ്യം ലാലു നിരസിച്ചതിനെ തുടർന്നാണ് മർദ്ധനമുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു . സംഭവത്തിൽ പരുക്കേറ്റ ലാലുവിന് ചികിത്സ നൽകി.
ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കരുതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ സംസാരിച്ചു. സംഭവം സംബന്ധിച്ച് കുറിപ്പ് പോലീസിന് കൈമാറിയതായി ജീവനക്കാർ അറിയിച്ചു.











