ഇണ്ടി മുന്നണിക്കെതിരെ ബിജെപി ജനസഭ സംഘടിപ്പിച്ചു

ആലുവ: ഇണ്ടി മുന്നണിയുടെ രാഷ്ട്രീയ നിലപാടുകൾക്കെതിരെ ബിജെപി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ചാട്ടുകരയിൽ പ്രതിഷേധ ജനസഭ നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഗോപു കൃഷ്ണൻ എം.യു. ആമുഖപ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് ധന്യ കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീപ് പെരുമ്പടന്ന, എ.എസ്. സലിമോൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് സോമശേഖരൻ കല്ലിങ്ങൽ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top