ഏലൂർ: ഗവൺമെന്റ് ഹൈസ്കൂൾ ഏലൂരിലെ കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതിനായി സി.എം.ആർ.എൽ സഹായധനം കൈമാറി. സി.എം.ആർ.എൽ ജനറൽ മാനേജർ ശ്രീ. മനോഹർ ദാസിന്റെ ആഭിമുഖ്യത്തിലാണ് സഹായധനം കൈമാറിയത്.
ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ. ജോസഫ് ഷെറി, സ്കൂൾ ഹെഡ്മിസ്ട്രസ് ലിനി എ.എഫ്. എന്നിവർ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഒരുക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഈ സഹായം ഏറെ പ്രയോജനപ്പെടുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.











