നിയന്ത്രണം വിട്ട കാർ കടകളിലേക്ക് പാഞ്ഞുകയറി

ആലുവ: ദേശീയപാതയിൽ ചൂർണിക്കര ഗാരേജ് ഭാഗത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ രണ്ട് കടകളിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് ഹൗസ്‌ബോട്ട് യാത്രയ്ക്കായി പോവുകയായിരുന്ന മൂന്നംഗ സംഘമാണ് കാറിലുണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തിൽ ടൈൽ ഷോപ്പിന്റെയും വസ്ത്രശാലയുടെയും മുൻഭാഗവും മതിലും ഭാഗികമായി തകർന്നു. കാറിന്റെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ യാത്രക്കാർക്ക് കാര്യമായ പരിക്കേറ്റില്ല. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ കാറിൽനിന്ന് പുറത്തിറക്കിയത്. ഞായറാഴ്ചയായതിനാൽ കടകളുടെ പരിസരത്ത് ആളുകളില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

പിന്നിലെ ടയർ പൊട്ടിയതാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു. ഒന്നര വർഷം മുമ്പും ഇതേ കടയിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി അപകടമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top