ആലുവ: ഉളിയന്നൂരിലെ സ്ക്രാപ്പ് കടയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചൂർണ്ണിക്കര സ്വദേശി മരിച്ചു. ചൂർണ്ണിക്കര എസ്.എം. പുരം ചേലാക്കുന്നിൽ പരേതനായ ചോതിയുടെ മകൻ ചന്ദ്രപ്പൻ (52) ആണ് മരിച്ചത്.
സ്ക്രാപ്പ് കടയിലെത്തിയ ചന്ദ്രപ്പൻ തീ അണയ്ക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ മരിച്ച ചന്ദ്രപ്പന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










