ആലുവ ചൂർണിക്കര : ചില രാഷ്ടീയ പാർട്ടികളെയും പൊതു പ്രവർത്തകരെയും മുന്നിൽ നിർത്തി ചൂർണിക്കര പഞ്ചായത്തിൽ ഭൂരഹിതർക്ക് ഭവന സ്ഥാപനത്തിനെന്ന പേരിൽ ദേശായി ഹോംസിൻ്റെ സമീപ പ്രദേശങ്ങളിലും തോട്, പുഴ, പുറമ്പോക്കിലും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുറമ്പോക്ക് സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തുന്നത് നിലവിൽ ദേശായ് ഹോംസ് കയ്യടക്കി വച്ചിരിക്കുന്ന സ്ഥലങ്ങൾ സാധൂകരിക്കപ്പെടാനും നിലവിൽ അവരുടെ കയ്യിലുള്ള ഭൂമിയും അനുബന്ധ ഭൂമികൾക്ക് ഭൂരേഖകൾ സ്ഥാപിച്ചെടുക്കാനുമാണെന്നുള്ള സംശയം ബലപ്പെടുന്നു.ഇതിനായ് ചില രാഷ്ട്രിയ പ്രവർത്തകരെയും പൊതു പ്രവർത്തകരെയും മുന്നിൽ നിർത്തി ഭവനരഹിതർക്ക് വീടുകൾ നിർമിക്കാൻ തങ്ങൾ ഒരുങ്ങുന്നു എന്ന രാഷ്ട്രീയ തന്ത്രവുമാണ്, തോടും പുഴയും ഓരങ്ങളും പഞ്ചായത്തിൻ്റെ അധീനതയിലാണെങ്കിലും കേന്ദ്ര സർക്കാരും സുപ്രീം കോടതിയുമായുള്ള ചില വ്യവഹാര തർക്കങ്ങളിൽ പുഴ, തോട്, ഇവയോട് ചേർന്ന് യാതൊരു വിധത്തിലും പാർപ്പിട നിർമാണങ്ങൾ ഒരു കാരണവശാലും സ്ഥാപിതമാവരുതെന്ന ഉത്തരവ് നിലനിൽക്കുമ്പോൾ ചൂർണിക്കര പഞ്ചായത്തിൽ പുഴ, തോടു് ഓരങ്ങളിൽ നടക്കുന്ന അധിക ഭൂമി കണ്ടെത്തലുകൊണ്ട് ഭവനനിർമാണങ്ങൾ സാധ്യമാവില്ലെന്ന് ഉറപ്പാണ് പിന്നെ ആകെ ചെയ്യാവുന്നത് പൂന്തോട്ടങ്ങളൊ, പൊതു കെട്ടിടങ്ങളൊസ്ഥാപിക്കാമെന്നത് മാത്രമാണ് അപ്പോഴും ഭൂരഹിതർക്ക് പാർപ്പിടമെന്ന സ്വപ്നം അവശേഷിക്കുക മാത്രമാണുള്ളത്, നടത്തുന്ന സർവ്വേ സ്വകാര്യ കെട്ടിട നിർമാതാക്കളെ സഹായിക്കുക എന്നതും









