ആലുവ: ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി രണ്ട് ആസാം സ്വദേശികളെ പോലീസ് പിടികൂടി. ആസാം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരാണ് പിടിയിലായത്.
ആസാമിൽ നിന്ന് ട്രെയിനിൽ ആലുവയിലെത്തിയ ഇരുവരും ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെയാണ് ചാലക്കലിൽ വച്ച് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബാഗിൽ മൂന്ന് സോപ്പ് പെട്ടി ബോക്സുകളിലായി ഒളിപ്പിച്ച നിലയിൽ 36 ഗ്രാം ഹെറോയിൻ കണ്ടെത്തി.
ഹെറോയിൻ വിൽപ്പന നടത്തി അന്നുതന്നെ ആസാമിലേക്ക് മടങ്ങിപ്പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. ഒരു ബോക്സ് ഹെറോയിൻ 1.20 ലക്ഷം രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.











