whatsapp image 2026 09 27 at 2.05.10 am

വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റ വിരുതൻ പിടിയിൽ

ആലുവ: വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റ കേസിൽ യുവാവ് അറസ്റ്റിൽ. ആലുവ നേതാജി റോഡിൽ മുള്ളുംപുറത്ത് വീട്ടിൽ ഷാഹിൻ സഫീർ (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം സ്വദേശിയുടെ കാർ ഓൺലൈൻ ടാക്സി സർവീസ് നടത്താനാണെന്ന് പറഞ്ഞാണ് പ്രതി ദിവസവാടകയ്ക്ക് എടുത്തത്. തുടർന്ന് പട്ടിമറ്റം സ്വദേശിയെ ബ്രോക്കറാണെന്ന് പരിചയപ്പെടുത്തി, കാർ മൂന്നര ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു.

വാടക ലഭിക്കാത്തതിനെ തുടർന്ന് കാറിന്റെ യഥാർഥ ഉടമ പട്ടിമറ്റം സ്വദേശിയിൽ നിന്ന് കാർ തിരികെ കൊണ്ടുപോയി. ഇതോടെ കാർ വാങ്ങിയയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷാഹിൻ സഫീർ പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top