ആലുവയിൽ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

ആലുവ: വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി പരാതി. ആലുവയിലെ സ്വാമീസ് ഹോട്ടൽ ഉടമയിൽ നിന്നാണ് ₹8,900 തട്ടിയെടുക്കാൻ ശ്രമം നടന്നത്.

ഹോട്ടലിൽ നിന്ന് പാഴ്സൽ വഴി വാങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. പണം നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തട്ടിപ്പുകാരൻ നൽകിയ QR കോഡ് പരിശോധിച്ചപ്പോൾ അത് ബംഗളൂരുവിലെ നമ്പറുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി. സംഭവത്തിൽ സംശയം തോന്നിയ ഹോട്ടൽ ഉടമ പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതോടെ ഇയാൾ വാട്സാപ്പ് നമ്പർ ബ്ലോക്ക് ചെയ്തതായി പറയുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം നടത്തണമെന്ന് ഹോട്ടൽ ഉടമ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top