ആലുവ: കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ലൈബ്രറി പുസ്തകങ്ങളും പഠനസാമഗ്രികളും എളുപ്പത്തിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ‘കിബോ എക്സ്എസ്’ ഉപകരണം യു.സി. കോളേജ് സെൻട്രൽ ലൈബ്രറിയിൽ സജ്ജമാക്കി. റൂസയുടെ സഹായത്തോടെയാണ് ഉപകരണം സ്ഥാപിച്ചത്.
പ്രിൻസിപ്പൽ ഡോ. മിനി ആലീസും മിഴി ക്ലബ് അംഗം അതുൽ കൃഷ്ണയും ചേർന്ന് ഉപകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ് അധ്യക്ഷത വഹിച്ചു.
ലൈബ്രേറിയൻ ചിത്ര അശോക്, മിഴി ക്ലബ് കോ-ഓർഡിനേറ്റർമാരായ ഡോ. ആൻ മേരി ജേക്കബ്, കെ.എസ്. സവാദ്, ഡോ. രജു ജസ്റ്റിൻ, തസ്‌നി നവാസ്, ഡോ. സ്മിത സി. ഇളയിടം എന്നിവർ പ്രസംഗിച്ചു.










