ആലുവയിൽ ആയുധങ്ങളുമായി രാത്രി കറങ്ങി നടന്ന അസാമികളെ പിടികൂടി

ആലുവ: ഫർണിച്ചർ കടയ്ക്ക് സമീപം ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങി നടന്ന രണ്ട് ആസാമികളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

കുട്ടമശ്ശേരിയിൽ നിന്ന് ഇന്നലെ അർധരാത്രിയോടെയാണ് ഇവരെ നാട്ടുകാർ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ബാഗുകളിൽ നിരവധി താക്കോൽക്കൂട്ടങ്ങളും മൂർച്ചയേറിയ ആയുധങ്ങളും പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഉൾപ്പെടെ കണ്ടെത്തി.

കസ്റ്റഡിയിലെടുത്ത ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർ മോഷണത്തിനായാണോ ആയുധങ്ങളും ഉപകരണങ്ങളുമായി എത്തിയതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top