വീട് ലഭിച്ചില്ല; കുടുംബം സമരത്തിൽ

ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബം വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചൂർണിക്കര ഗ്രാമപഞ്ചായത്തിന് മുന്നിൽ സമരത്തിനെത്തി. ചെറിയ കുട്ടികളുമായാണ് കുടുംബം പ്രതിഷേധിച്ചത്.

ദുരന്തത്തിനിരയായ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിലടക്കം പ്രഖ്യാപിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ നിലപാട്. എന്നാൽ മൂന്നു വർഷത്തോളമായിട്ടും വീട് നിർമിച്ചു നൽകുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ മൂന്നു വർഷമായി കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. വീടിന്റെ വാടക ആലുവ എംഎൽഎ അൻവർ സാദത്ത് നൽകിവരികയാണെന്നും കുടുംബം വ്യക്തമാക്കുന്നു.

2023-ലാണ് അതിഥിത്തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസ്സുകാരിയെ ആലുവ മാർക്കറ്റിന് സമീപം പീഡിപ്പിച്ച് കൊലപ്പെടുത്തിയ ക്രൂരസംഭവം ഉണ്ടായത്. സംഭവത്തിനുശേഷം കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന പ്രഖ്യാപനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് കുടുംബം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top