ആലുവ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലുവ മേഖല ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി മുപ്പത്തടം യുവജനസമാജം വായനശാലയുടെ നേതൃത്വത്തിൽ ഗ്രാമീണ വനിതാദിന സംഗമം സംഘടിപ്പിച്ചു.
മുപ്പത്തടം വായനശാലാ ഹാളിൽ നടന്ന സംഗമം എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയ മുപ്പത്തടം സ്വദേശിനിയും മുൻ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറുമായിരുന്ന നസീമ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. കെ-ഡിസ്ക് സ്റ്റേറ്റ് മെന്റർ സംഗീത ശക്തി മുഖ്യവിഷയം അവതരിപ്പിച്ചു. ആലുവ മേഖല ജെൻഡർ വിഷയസമിതി ചെയർപേഴ്സൺ ഗിരിജാഗരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ലിജിഷ പി.ജെ., ഗ്രാമപഞ്ചായത്തംഗം പ്രജിത ആർ., ജഗദമ്മ ടീച്ചർ, ഹരിതകർമസേന അംഗം ലത, ശ്രീജ കൃഷ്ണൻ, മീനാക്ഷി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ഖദീജ കെ.കെ. സ്വാഗതവും വായനശാലാ സെക്രട്ടറി പി.ജി. ഷാജു നന്ദിയും പറഞ്ഞു.









