ആലുവ: കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ദേശീയ വെറ്ററൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 x 100 മീറ്റർ റിലേയിൽ സ്വർണം നേടി കേരളത്തിന്റെ മുതിർന്ന കായികതാരങ്ങൾ. 70 വയസ്സിന് മുകളിലുള്ള പുരുഷവിഭാഗത്തിൽ ഒരു മിനിറ്റ് ഒരു സെക്കൻഡിൽ ഫിനിഷ് ചെയ്ത കേരള ടീം ദേശീയ റെക്കോർഡും സ്വന്തമാക്കി.
ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, ഡോ. പി.എം. ആന്റണി, വിജയൻ വടുതല, രവീന്ദ്രൻ മാസ്റ്റർ തലശ്ശേരി എന്നിവരടങ്ങിയ സംഘമാണ് കേരളത്തിനായി ഈ അഭിമാനനേട്ടം കൈവരിച്ചത്.
പ്രായം തളർത്താത്ത കായികമികവും ഒത്തൊരുമയോടെയുള്ള പ്രകടനവുമാണ് കേരള ടീമിന് ദേശീയതലത്തിൽ ഇരട്ടനേട്ടം സമ്മാനിച്ചത്. വെറ്ററൻ താരങ്ങളുടെ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും മികവുറ്റ ഉദാഹരണമായി ഈ വിജയം.
ഫോട്ടോ: ദേശീയ വെറ്ററൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 x 100 മീറ്റർ റിലേയിൽ സ്വർണവും ദേശീയ റെക്കോർഡും നേടിയ കേരള ടീം അംഗങ്ങളായ ജോസ് മാവേലി, ഡോ. പി.എം. ആന്റണി, വിജയൻ വടുതല, രവീന്ദ്രൻ മാസ്റ്റർ തലശ്ശേരി എന്നിവർ.











