കെഎസ്എസ്പിഎയുടെ ആഹ്ലാദ പ്രകടനവും അനുമോദനവും

ആലുവ: പെൻഷൻകാർക്ക് രണ്ട് ശതമാനം ക്ഷാമാശ്വാസം അനുവദിച്ച സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. ആലുവ സബ് ട്രഷറിക്ക് മുന്നിൽ നടന്ന ചടങ്ങിൽ ആഹ്ലാദ പ്രകടനവും അനുമോദന സമ്മേളനവും മധുരവിതരണവും നടന്നു.

ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയ വാഗ്ദാനം ക്ഷാമാശ്വാസ പ്രഖ്യാപനത്തിലൂടെ സർക്കാർ നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ടി.ഐ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.എ. മുജീബ്, കെ.പി. സിയാദ്, വി.എ. സലാം, കെ.ജി. രാജഗോപാലൻ, കെ.ജി. രാധാകൃഷ്ണൻ, കെ.കെ. തങ്കപ്പൻ, കെ.ഇ. ബഷീർ, സി.പി. ആന്റണി, കെ.ഇ. മുകുന്ദൻ, മറിയംബി എന്നിവർ പ്രസംഗിച്ചു.

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുമെന്ന ഉറപ്പിനെ യോഗം സ്വാഗതം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top