ആലുവ എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിലെ മധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിന്റെ ഊട്ടു തിരുനാൾ നാളെ രാവിലെ 9.30 മുതൽ രാത്രി 9 വരെ (ഒക്ടോബർ 29) നടക്കും . രാവിലെ ആറിന് നൊവേനയോടെ തിരുനാൾ ചടങ്ങുകൾ ആരംഭിക്കും. 6.30നും 7.30നും ദിവ്യബലിയും നൊവേനയും നടക്കും. 9.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി .
ഫാ. ഡോ. ആന്റണി വാലുങ്കൽ (സഹായമെത്രാൻ, വരാപ്പുഴ അതിരൂപത) മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡോ. ജോസഫ് ഒളിപ്പറമ്പിൽ പ്രസംഗിക്കും. നേർച്ച വെഞ്ചരിപ്പും നേർച്ച പങ്കുവെയ്ക്കലും ചടങ്ങുകളുടെ ഭാഗമായി നടക്കും. രാവിലെ 11.30, ഉച്ചയ്ക്ക് 2, വൈകിട്ട് 3, 5 മണി സമയങ്ങളിൽ ദിവ്യബലി, നൊവേന, ആരാധന എന്നിവയും വൈകിട്ട് 7ന് കൃതജ്ഞതാ ദിവ്യബലി, നൊവേന, ആരാധന എന്നിവയും ഉണ്ടായിരിക്കും.










