ചാലിൽകുളം മണ്ണിട്ട് നികത്തുന്നതിനെതിരെ സിപിഐ എം; നടപടി ആവശ്യപ്പെട്ടു

ആലുവ: എടത്തല പഞ്ചായത്തിലെ നൊച്ചിമ അടിവാരം പെട്രോൾ പമ്പിന് താഴെയുള്ള തണ്ണീർത്തടവും ചാലിൽകുളവും മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധവുമായി സിപിഐ എം. പ്രദേശത്തെ പ്രധാന ജലസംഭരണ സ്രോതസ്സുകളിലൊന്നും പെരിയാർവാലി കനാൽ വെള്ളം എത്തിച്ചേരുന്ന ഇടവുമാണ് ചാലിൽകുളം.

കുളം നികത്തുന്നതോടെ പ്രദേശത്ത് മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടിനും വേനൽക്കാലത്ത് കിണറുകളിൽ ജലക്ഷാമത്തിനും ഇടയാകുമെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി. ചാലിൽപാടം പ്രദേശത്തെ നിരവധി കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കുളം നികത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

തണ്ണീർത്തടത്തിന്റെ ഭാഗമായ ചാലിൽകുളം നികത്തുന്നതിനെതിരെ ബന്ധപ്പെട്ട അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം എടത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറി സുധീർ മീന്ത്രയ്ക്കൽ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top