ഐക്യരാഷ്ട്ര ദിനത്തിൽ സമാധാന സന്ദേശവുമായി ഭാരതമാതാ ലോ കോളേജ്

ആലുവ: ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ചൂണ്ടി ഭാരതമാതാ ലോ കോളേജിൽ സമാധാന സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു. രാജഗിരി ആശുപത്രി ഡയറക്ടർ റവ. ഫാ. ജോയ് കിളിക്കുന്നേൽ സി.എം.ഐ. പരിപാടി ഉദ്ഘാടനം ചെയ്തു.

കോളേജ് ഡയറക്ടർ റവ. ഡോ. ജോഷി പുതുവ, പ്രിൻസിപ്പൽ ഡോ. മോഹൻ ആർ. ബൊല്ല, അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ടോണി മാണിക്കത്താൻ, ഐ.പി.20.വൈ.എം. സെക്രട്ടറി ജനറൽ എൻജിനീയർ അനിൽ ജോസഫ്, ഇന്റർനാഷണൽ ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ചെയർമാൻ അഡ്വ. അനിൽ സേവ്യർ എന്നിവർ പങ്കെടുത്തു.

ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസും ഇന്റർനാഷണൽ മീഡിയേഷൻ മാനേജ്മെന്റും സംയുക്തമായി നീതിനിർവഹണ സംവിധാനമായ ജസ്റ്റിസ് ഡെലിവറി സിസ്റ്റത്തിനും തുടക്കം കുറിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top