ആലുവ: കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ (കെ.എ.സി.എ.) സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ സ്ഥാപക നേതാവ് കെ.പി. രാമൻ നായരുടെ പേരിലുള്ള എൻഡോവ്മെന്റ് അവാർഡ് വിതരണം ചെയ്തു. അഭിഭാഷക ക്ലർക്കുമാരുടെ മക്കളിൽ എം.ബി.ബി.എസ്. വിജയിച്ച അഞ്ച് പേരെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ആലുവ ടൗൺ ഹാളിൽ നടന്ന പരിപാടി ഫിഷറീസ്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ആലുവ എം.എൽ.എ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു, കേരള ബാർ കൗൺസിൽ ചെയർമാൻ വളളക്കടവ് ജി. മുരളീധരൻ, അഡ്വ. കെ.കെ. നാസർ, ആലുവ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എൻ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അഡ്വ. വിഷ്ണു ആർ.വി., കെ.എ.സി.എ. സംസ്ഥാന പ്രസിഡന്റ് രവീന്ദ്രൻ പേരാമ്പ്ര, ജനറൽ സെക്രട്ടറി വി.കെ. രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ഡി. രാജപ്പൻ സംസാരിച്ചു.











