ആലുവ: തൊഴിൽ മേഖലയോടും പ്രവാസി സമൂഹത്തോടും ചേർന്നുനിൽക്കുന്ന സമീപനവുമായി സർക്കാരും യുഡിഎഫും മുന്നോട്ടുപോകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടന്ന ദ്വിദിന എസ്.ടി.യു സംസ്ഥാന നേതൃത്വ ക്യാമ്പും ട്രേഡ് യൂണിയൻ സ്കൂളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക മാന്ദ്യവും കൃത്രിമബുദ്ധിയുടെ (എ.ഐ.) കടന്നുവരവും സൃഷ്ടിക്കുന്ന തൊഴിൽ പ്രതിസന്ധികളെ നേരിടാൻ കൃത്യമായ ആസൂത്രണവും പുതിയ പഠനങ്ങളും ആവശ്യമാണെന്ന് പി.എം.എ. സലാം പറഞ്ഞു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കുന്നതിന്റെ ദോഷവശങ്ങൾ ചർച്ച ചെയ്യാനും വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ തൊഴിലാളി സംഘടനകളുടെ നിർദേശങ്ങൾ ഉൾപ്പെടുത്താനും സർക്കാർ തയ്യാറാകണം.
കേരള സമ്പദ്ഘടനയുടെ ജീവനാഡിയായ പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ വിവേചനവും ധൂർത്തും ഒഴിവാക്കി സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കമിടും. ലോക കേരള സഭയിലെ ധൂർത്തും ധാരാളിത്തവും ഒഴിവാക്കേണ്ടതാണെങ്കിലും പ്രവാസികളെ ചേർത്തുപിടിക്കാൻ ഫലപ്രദമായ ബദൽ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുഖ്യാതിഥിയായി.
അൻവർ സാദത്ത് എം.എൽ.എ, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് എൻ.വി.സി. അഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം. അബ്ദുൽ മജീദ്, എം.പി. അഷ്റഫ് മൂപ്പൻ, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റുമാരായ എ. അബ്ദുൾ റഹ്മാൻ, എം.എ. കരീം, അഡ്വ. പി.എം. ഹനീഫ, സി.എച്ച്. ജമീല, ദേശീയ സെക്രട്ടറിമാരായ സി. മുഹമ്മദ് റാഫി, ബീഫാത്തിമ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.
എസ്.ടി.യു സംസ്ഥാന ട്രഷറർ ജി. മാഹിൻ അബൂബക്കർ നന്ദി പറഞ്ഞു.
‘ലേബർ കോഡുകൾ നിലവിൽ വരുമ്പോൾ’ എന്ന വിഷയത്തിൽ അഡീഷണൽ അഡ്വക്കറ്റ് ജനറൽ അഡ്വ. മുഹമ്മദ് ഷാ സെഷൻ ഉദ്ഘാടനം ചെയ്തു. നിയമ പ്രഭാഷകൻ വർക്കിച്ചൻ പേട്ട വിഷയം അവതരിപ്പിച്ചു. ‘കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ഭരണഘടനാവിരുദ്ധ നടപടികൾ’ എന്ന വിഷയത്തിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി. പ്രഭാഷണം നടത്തി.
ക്യാമ്പിന്റെ സമാപന സെഷൻ ഇന്ന് ഉച്ചയ്ക്ക് 12ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും.
[1:23 pm, 29/09/2026] Anitha Alesh: ഓപ്പറേഷൻ തുഫാൻ രണ്ടാംഘട്ടത്തിന് ചെങ്ങമനാട് തുടക്കം
ചെങ്ങമനാട്: ഓപ്പറേഷൻ തുഫാൻ രണ്ടാംഘട്ടത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചെങ്ങമനാട്ടിൽ നടന്നു. ദേശത്ത് നിന്ന് ആരംഭിച്ച റാലി പറമ്പയത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരി അധ്യക്ഷയായി. അൻവർ സാദത്ത് എംഎൽഎ, ഡിഐജി യതീഷ് ചന്ദ്ര, റൂറൽ എസ്പി കെ. എസ്. സുദർശൻ, തഹസിൽദാർ ടിജോ ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എച്ച്. സജീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീദേവി മധു എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വൊളന്റിയർമാരെ ‘തുഫാൻ വാരിയേഴ്സ്’ ആയി പ്രഖ്യാപിച്ചു. ഫ്ലാഷ് മോബും വിവിധ കലാപരിപാടികളും അരങ്ങേറി.










