whatsapp image 2026 09 29 at 4.01.15 pm

ആലുവ റെയിൽവേ സ്റ്റേഷനിൽ കോപ്പർ കേബിൾ മോഷണം; ബംഗാൾ സ്വദേശി പിടിയിൽ

ആലുവ: റെയിൽവേ സ്റ്റേഷനിലും റെയിൽവേ ട്രാക്കിന് സമീപത്തുമായി ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിന്റെ ഭാഗമായി സൂക്ഷിച്ചിരുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ ബംഗാൾ സ്വദേശി ആർപിഎഫിന്റെ പിടിയിലായി.

വെസ്റ്റ് ബംഗാൾ സ്വദേശി ഷറഫുദ്ദീൻ (22) ആണ് പിടിയിലായത്. ഏകദേശം കാൽലക്ഷം രൂപ വിലവരുന്ന കോപ്പർ കേബിളുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top