whatsapp image 2026 09 29 at 5.22.47 pm

‘നമ്മുടെ അങ്കണവാടി – നമ്മുടെ ഉത്തരവാദിത്തം’; പോഷൻ മാ 2026 സംഘടിപ്പിച്ചു

വാഴക്കുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും ഐസിഡിഎസ് വാഴക്കുളവും സംയുക്തമായി ‘പോഷൻ മാ – 2026’ സംഘടിപ്പിച്ചു. ‘നമ്മുടെ അങ്കണവാടി – നമ്മുടെ ഉത്തരവാദിത്തം’ എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം.

അങ്കണവാടികൾ വഴി കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരുടെ പോഷകാഹാരം, ആരോഗ്യപരിചരണം എന്നിവ സംബന്ധിച്ച് ബോധവൽക്കരണം നടത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. പോഷകാഹാര പ്രദർശനം, പോഷക വിഭവങ്ങളുടെ തയ്യാറാക്കൽ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം, ആരോഗ്യ-പോഷണ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.

അങ്കണവാടി അധ്യാപകരും ഹെൽപ്പർമാരും പോഷകമൂല്യമുള്ള വിവിധതരം വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

പോഷൻ മാ 2026 ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് സ്വാഗതവും സിഡിപിഒ റഷീദ വി.എം നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. മുക്താർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോണി ക്രിസ്റ്റഫർ, മിവ ജോളി, അനീസ ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അക്സർ എം.എം, സാജിത നൗഷാദ്, കൗലത്ത് മരക്കാർ, അസീന ടീച്ചർ, രാജി സന്തോഷ്, അഡ്വ. സാനന്ദ കുമാർ, അഡ്വ. ഫർഹത്ത് സുഹൈൽ, ഹസീന സിദ്ധീഖ്, അസ്മ പി.എം, മറിയാമ്മ ജോൺ, ജോയിന്റ് ബി.ഡി.ഒ ഫാസില ബീഗം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top