ഡോ. മുജീബ് കുട്ടമശ്ശേരിക്ക് ദേശീയ ആദരം

ഭോപ്പാൽ: പാലിയേറ്റീവ് കെയർ രംഗത്തെ മികച്ച സംഭാവനകൾക്കും സഹകരണത്തിനുമായി കേരളത്തിലെ പ്രമുഖ പാലിയേറ്റീവ് കെയർ പ്രവർത്തകനായ ഡോ. മുജീബ് കുട്ടമശ്ശേരിക്ക് ദേശീയ ആദരം.

നാഷണൽ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ഫോർ ആയുഷ് ആൻഡ് ഇന്റഗ്രേറ്റീവ് മെഡിസിനും (NAPCAIM) ഭോപ്പാലിലെ ന്യൂ ലൈഫ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ഇന്റർഡിസിപ്ലിനറി അപ്രോച്ചസ് ഇൻ പാലിയേറ്റീവ് കെയർ’ എന്ന വിഷയത്തിലുള്ള ദേശീയ ശിൽപ്പശാലയിലാണ് ഡോ. മുജീബ് കുട്ടമശ്ശേരിയെ ആദരിച്ചത്. ഒക്ടോബർ 3ന് ഭോപ്പാലിലെ ആയുഷ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.

(എൻഎപിസിഎഐഎം) ദേശീയ പ്രസിഡന്റ് പ്രൊഫ. (ഡോ.) കെ. ബി. ലിംഗ ഗൗഡ, കേന്ദ്ര ഗവൺമെന്റ് ഹോമിയോപ്പതി ഉപദേഷ്ടാവ് ഡോ. പ്രീത കെ., സിസി എച്ച്ആർ അംഗം പ്രൊഫ. (ഡോ.) കെ. എൽ. ബാബു, ന്യൂ ലൈഫ് എഡ്യൂക്കേഷണൽ സൊസൈറ്റി ചെയർമാൻ ഡോ. മുഹമ്മദ് സക്കറിയ, (എൻഎപിസിഎഐഎം)ദേശീയ സെക്രട്ടറി കെ. രാധാകൃഷ്ണ മേനോൻ, ദേശീയ വൈസ് പ്രസിഡന്റ് ഡോ. പിയൂഷ് ഗുപ്ത, വൈസ് പ്രസിഡന്റ് കേണൽ ഡോ. യശ്വന്ത് ജോഷി, ദേശീയ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഡോ. പങ്കജ് കുമാർ അഗർവാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മധ്യപ്രദേശ് സർക്കാർ പ്രതിനിധികൾ, ആരോഗ്യവിദഗ്ധർ, വിവിധ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാർ, പൗരപ്രമുഖർ തുടങ്ങിയവരും ശിൽപ്പശാലയിൽ പങ്കെടുത്തു.

പാലിയേറ്റീവ് കെയർ രംഗത്തെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ ലഭിച്ച അംഗീകാരത്തിൽ ഡോ. മുജീബ് കുട്ടമശ്ശേരിക്ക് സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിനന്ദനങ്ങളും ആശംസകളും നേർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top