കീഴ്മാട് തോട്ടുമുഖം: ക്രൈസ്തവ മഹിളാലയം ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷം ജസ്റ്റിസ് ശോഭ ഈപ്പൻ ഉദ്ഘാടനം ചെയ്തു. മഹിളാലയം അസോസിയേഷൻ ചെയർമാൻ ജോൺ മിനു മാത്യു അധ്യക്ഷത വഹിച്ചു.
ജെബി മേത്തർ എം.പി., അൻവർ സാദത്ത് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എ. മുക്താർ, ജനറൽ കൺവീനർ ഡോ. ഫിലിപ്പ് ചെറിയാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കുരുവിള എം. ജോർജ്, എൽ. സനൂജ, എ. ഷംസു, പ്രിൻസിപ്പൽ സൂസൻ ജോർജ്, പി.ടി.എ. പ്രസിഡന്റ് ആർ.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.










