ആലുവ കീഴ്മാട്: ശബ്ദവും സ്പർശനവും വഴി ആശയങ്ങൾ കൈമാറുന്ന പഠനരീതിയുടെ മികച്ച മാതൃകകൾ നേരിൽ മനസ്സിലാക്കാൻ കണ്ണൂർ ധർമശാല സ്കൂൾ ഫോർ ദ ബ്ലൈൻഡിലെ വിദ്യാർഥികൾ കീഴ്മാട് ബ്ലൈൻഡ് സ്കൂൾ സന്ദർശിച്ചു.
പ്രിൻസിപ്പൽ നാരായണന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 15 അംഗ സംഘമാണ് കീഴ്മാട് ബ്ലൈൻഡ് സ്കൂളിലെത്തിയത്.
പ്രകൃതിയിലെ ജൈവവൈവിധ്യം തൊട്ടറിഞ്ഞ് മനസ്സിലാക്കാൻ സഹായിക്കുന്ന നേച്ചർ കോർണർ, ത്രീഡി മോഡലുകൾ, കണക്ക്, ശാസ്ത്ര വിഷയങ്ങൾ എന്നിവ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന പഠനോപകരണങ്ങൾ, എ.ഐ. അധിഷ്ഠിത സാങ്കേതികവിദ്യകൾ തുടങ്ങിയവ സംഘത്തിന്റെ ശ്രദ്ധ ആകർഷിച്ചു.










