ടെംപിൾ റോഡിൽ ഭൂഗർഭ പൈപ്പ് പൊട്ടി; ജലവിതരണം മുടങ്ങി

ആലുവ: നഗരത്തിലെ ടെംപിൾ റോഡിൽ ഭൂഗർഭ ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധീകരിച്ച വെള്ളം കാനയിലൂടെ ഒഴുകി. മുനിസിപ്പൽ പാർക്കിന്റെ പ്രവേശന കവാടത്തിന് മുന്നിലാണ് നാലിഞ്ച് വ്യാസമുള്ള ആസ്ബസ്റ്റോസ് പൈപ്പ് പൊട്ടിയത്.

കഴിഞ്ഞ രണ്ട് ദിവസമായി സമീപ പ്രദേശങ്ങളിൽ പൈപ്പ് വെള്ളത്തിന്റെ അളവിലും മർദ്ദത്തിലും വ്യത്യാസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതായും വൻതോതിൽ വെള്ളം ചോർന്നുപോകുന്നതായും കണ്ടെത്തിയത്.

റോഡിന് ഏകദേശം 10 അടി താഴ്ചയിലാണ് ഇവിടെ ഭൂഗർഭ പൈപ്പ് ലൈൻ കടന്നുപോകുന്നത്. മണ്ണുമാന്തി ഉപയോഗിച്ച് റോഡ് കുഴിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു.

പൈപ്പ് പൊട്ടിയതിനെ തുടർന്ന് പാലസ് റോഡ്, ബാങ്ക് ജംഗ്ഷൻ, ടെംപിൾ റോഡ്, കടത്തുകടവ്, കോഡർ ലൈൻ തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു.

ഏഴ് പതിറ്റാണ്ടോളം പഴക്കമുള്ളതാണ് ഇവിടത്തെ പൈപ്പ് ലൈൻ. പഴക്കം ചെന്ന പൈപ്പ് ലൈൻ മാറ്റി പുതിയ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top