ശ്രീമൂലനഗരം: കർഷക പെൻഷൻ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്നും പ്രകൃതിദുരന്തങ്ങളിൽ ഉണ്ടായ കൃഷിനാശത്തിന് അർഹരായ കർഷകർക്ക് അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നും ഡി.കെ.ടി.എഫ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് രാജു ഭാസ്‌കർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. സിറാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിൻ്റെ പി. ആന്റു, വി.വി. സെബാസ്റ്റ്യൻ, ജിനാസ് ജബ്ബാർ, വിപിൻദാസ്, വി.എം. ഷംസുദീൻ, തമ്പി എത്താപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
കൺവെൻഷനിൽ ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡന്റായി സാജു മേക്കോടനെ തിരഞ്ഞെടുത്തു







