shutterstock 2350424179

സ്റ്റം സെൽ ദാതാക്കളുടെ രജിസ്ട്രേഷൻ നവംബർ 8ന്

ശ്രീമൂലനഗരം: അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മലപ്പുറം മഞ്ചേരി സ്വദേശിനി റാഫിയ ഷെറിന് അനുയോജ്യമായ സ്റ്റം സെൽ ദാതാവിനെ കണ്ടെത്തുന്നതിനായി നവംബർ 8ന് ശ്രീമൂലനഗരം ദയാഭവനിൽ സ്റ്റം സെൽ ദാതാക്കളുടെ രജിസ്ട്രേഷനും സാമ്പിൾ ശേഖരണവും നടത്തും.

ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരിക്കുന്നതിനായി ദയാഭവനിൽ ചേർന്ന പൊതുയോഗം ചൊവ്വര ചുള്ളിക്കാട്ട് മഹല്ല് സെക്രട്ടറി എൻ. ഇ. ജലാൽ ഉദ്ഘാടനം ചെയ്തു. ദയാഭവൻ ചെയർമാൻ എം. ബി. കൊച്ചുണ്ണി അധ്യക്ഷത വഹിച്ചു. ഡോ. ആസിയ ഇബ്രാഹിം ക്ലാസ് നയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. സിറാജ്, പ്രോഗ്രാം ചെയർമാൻ ജോബി കല്ലയം, സജ്ജാദ് ഫാറൂഖി, ഇ. വി. വിജയകുമാർ, നൗഷാദ് ശ്രീമൂലനഗരം, കെ. കെ. ഹുസൈൻ, സ്വലാഹി, ടി. യു. അബ്ദുൽ റസാഖ്, പി. കെ. ബിജു, അബു മുണ്ടക്കൽ, കെ. ജി. സുധാകരൻ, അക്ഷയ് ചന്ദ്രൻ, ടി. എസ്. ഷാജഹാൻ, ഷാജി ഫാഷിൻസ്, സനീജ സഹീർ, ആരീഫ മുഹമ്മദ്, ഡോ. സഹീർ എന്നിവർ പ്രസംഗിച്ചു.

ശ്രീഭൂതപുരത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി കോ-ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top