ആലുവയിൽ 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി

ആലുവ: വെള്ളാരപ്പിള്ളി കൂവപ്പാടത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 20,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തെറ്റാലി സ്വദേശി തോമസിനെ കസ്റ്റഡിയിലെടുത്തു.

വെൽഡിങ് വർക്ക്‌ഷോപ്പിനോട് ചേർന്നുള്ള ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് ഏകദേശം 500 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തിയത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

സ്പിരിറ്റ് എവിടെനിന്ന് എത്തിച്ചതാണെന്നും എവിടേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും കണ്ടെത്താൻ എക്സൈസ് അന്വേഷണം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top