adakka

തേക്ക് മുറിക്കുന്നതിനിടെ അടയ്ക്കാമരം വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ആലുവ: തേക്ക് മരം വെട്ടിമാറ്റുന്നതിനിടെ സമീപത്തുനിന്ന അടയ്ക്കാമരം ഒടിഞ്ഞ് തലയിൽ വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ മുർഷിദാബാദ് റാണി നഗർ സ്വദേശി ജമാലുദ്ദീൻ ശൈഖ് (31) ആണ് മരിച്ചത്. ആലുവ ചാലക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇദ്ദേഹം.നെടുവന്നൂർ പുത്തൻ കോളനിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്ന ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. മുറിച്ചിട്ട തേക്കുമരം തട്ടി സമീപത്തുണ്ടായിരുന്ന അടയ്ക്കാമരം കടപുഴകി താഴെ നിൽക്കുകയായിരുന്ന ജമാലുദ്ദീന്റെ തലയിലേക്ക് പതിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top