ശ്രീമൂലനഗരത്ത് പദ്ധതികൾക്ക് തുടക്കമായി
ശ്രീമൂലനഗരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാനും മാലിന്യനിർമാർജനത്തിന്റെ ഭാഗമായി നിർമലം ശുചിത്വ കേരളം പദ്ധതിയും ശ്രീമൂലനഗരം പഞ്ചായത്തിൽ ആരംഭിച്ചു. വിജയൻ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.
ഓപ്പറേഷൻ തൂഫാൻ വലിയ ലഹരിവിരുദ്ധ പോരാട്ടമായി ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിർമലം ശുചിത്വ കേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ബെന്നി ബഹനാൻ എം.പി. മാലിന്യനിർമാർജനം ഓരോ വീട്ടിൽനിന്നും ആരംഭിക്കണമെന്ന് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവിസ് അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഇൻസ്പെക്ടർ നീരജ വിശ്വനാഥ് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സിറാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡാർലി ജീമോൻ, എം.എ. സഗീർ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. അനൂപ്, സീനത്ത് താഹിർ, സിന്ധു ജോസ്, ജോയ്സി സ്കറിയ, മഞ്ചു നവാസ്, ലിന്റോ പി. ആന്റു, സുരേഷ് കുളങ്ങര, വിപിൻ ദാസ്, വർഗീസ് അരീക്കൽ, തമ്പി ഏത്താപ്പിള്ളി, മീന വേലായുധൻ, ലില്ലി സെബാസ്റ്റ്യൻ, ജോളി ചെറിയാൻ, ഫർസാന നവാസ്, മുഹ്സീന സുബൈർ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ ജലീൽ, അസിസ്റ്റന്റ് സെക്രട്ടറി മാഹിൻ എന്നിവർ സംസാരിച്ചു.







