അടുക്കളത്തോട്ടം പദ്ധതിയുമായി തുരുത്ത് പെരിയാർ റെസിഡൻസ് അസോസിയേഷൻ

ആലുവ: തുരുത്ത് പെരിയാർ റെസിഡൻസ് അസോസിയേഷനും വൈ.എം.സി.എ ആലുവ പ്രോജക്ടും സംയുക്തമായി നടപ്പാക്കുന്ന ‘വീട്ടിലൊരു അടുക്കളത്തോട്ടം’ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങൾക്ക് സൗജന്യമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പെരിയാർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.ആർ. മൻസൂർ അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ആലുവ ചെയർമാൻ എ.വി. മാത്യു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗായത്രി വാസൻ, പതിനൊന്നാം വാർഡ് അംഗം പി.എം.എ. ഷെരീഫ് ഹാജി, എഡ്രാക്ക് മേഖല സെക്രട്ടറി പി.സി. സതീഷ്കുമാർ, അസോസിയേഷൻ സെക്രട്ടറി പി.സി. സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി.ഒ. രാജു എന്നിവർ സംസാരിച്ചു.

ഫോട്ടോ: ‘വീട്ടിലൊരു അടുക്കളത്തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി നിർവഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top