മൂന്നു പേരുടെ മരണം. നെടുമ്പാശേരി പോലീസ് സ്റ്റേഷനിലേക്ക് ഡി വൈ എഫ് ഐ മാർച്ച്.

നെടുമ്പാശ്ശേരി: അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. ഇത് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിക്കെതിരായ എഫ്‌ഐആറിൽ ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രതിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചതെന്ന കാര്യം രേഖപ്പെടുത്തിയിട്ടില്ലെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഈ നടപടികളിലൂടെ പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വിബിൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top