whatsapp image 2026 09 29 at 12.00.38 pm

മുഴിക്കുളം നേപഥ്യയിൽ അംഗുലിയാങ്കം കൂടിയാട്ടം

നെടുമ്പാശ്ശേരി: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഹി സേവ വാരാചരണത്തിന്റെ ഭാഗമായി സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മുഴിക്കുളം നേപഥ്യയിൽ അംഗുലിയാങ്കം കൂടിയാട്ടം അവതരിപ്പിച്ചു.

രാമായണത്തിലെ സീതാന്വേഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് കൂടിയാട്ടത്തിൽ അവതരിപ്പിച്ചത്. സീതയെ അന്വേഷിച്ച് പുറപ്പെടുന്ന ഹനുമാൻ മനോഹരമായ അശോകവനിക കാണുകയും ഇത്രയും മനോഹരമായ പ്രദേശത്ത് സീത ഉണ്ടായിരിക്കാമെന്ന് കരുതി അവിടേക്ക് പ്രവേശിക്കുകയും ചെയ്യുന്ന രംഗത്തോടെയാണ് അവതരണം ആരംഭിച്ചത്.

തുടർന്ന് സീതയെ കണ്ടെത്തി മരത്തിന് മുകളിൽ മറഞ്ഞിരുന്ന് നിരീക്ഷിക്കുന്ന ഹനുമാൻ അവസരം ലഭിച്ചപ്പോൾ ശ്രീരാമന്റെ മുദ്രമോതിരം സീതയ്ക്ക് കൈമാറുന്നതും സീത ഹനുമാന് ചൂഡാമണി നൽകുന്നതും അവതരിപ്പിച്ചു. സീതയെ ആശ്വസിപ്പിച്ച് ഹനുമാൻ മടങ്ങുന്ന രംഗത്തോടെയാണ് അവതരണം സമാപിച്ചത്.

കൂടിയാട്ടത്തിൽ ഹനുമാനായി മാർഗി മധു ചാക്യാർ അരങ്ങിലെത്തി. മിഴാവിൽ കലാമണ്ഡലം മണികണ്ഠൻ, നേപഥ്യ ജിനേഷ്, ഇടയ്ക്കയിൽ കലാമണ്ഡലം രാജൻ, താളത്തിൽ നേപഥ്യ ആരതി, നേപഥ്യ ഭദ്ര എന്നിവർ പിന്തുണ നൽകി. കലാമണ്ഡലം ശ്രീജിത്ത് സുന്ദരൻ ചുട്ടിയൊരുക്കി. നേപഥ്യ ശ്രീഹരി ചാക്യാർ പ്രഭാഷണം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top