whatsapp image 2026 09 28 at 9.02.28 pm

വിദ്യാർത്ഥിനിയെ ആത്‌മഹത്യാമുനമ്പിൽ നിന്നും രക്ഷിച്ച്‌ ആലുവ പൊലീസ്‌

ആലുവ: ‘ഞാൻ ഇപ്പോൾ പരുന്തുംപാറയിലാണ്. എന്റെ ഫോണും പണവും പരുന്തുംപാറ സൂയിസൈഡ് പോയിന്റിലുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു’ — തിങ്കളാഴ്ച രാവിലെ ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച സന്ദേശമാണിത്. സന്ദേശത്തോടൊപ്പം മലയുടെ ഫോട്ടോയും ലഭിച്ചിരുന്നു.
വിവരം ലഭിച്ചയുടൻ ആലുവ സൈബർ ക്രൈം പോലീസ് ഇടുക്കി ജില്ലാ വയർലെസ് കൺട്രോൾ റൂം, ഇടുക്കി സൈബർ പോലീസ് സ്റ്റേഷൻ, പീരുമേട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വിവരം കൈമാറി.
ആലുവ സൈബർ പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പീരുമേട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ, മലമുകളിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് സംഘം പെൺകുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
പ്ലസ്ടുവിന് ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ കഴിയാത്തതിലുള്ള മനോവിഷമമാണ് പെൺകുട്ടിയെ ഈ നിലയിലെത്തിച്ചതെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
പെൺകുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ വിവരം അറിഞ്ഞതോടെ ആലുവ സൈബർ ക്രൈം പോലീസ് സംഘത്തിനും ആശ്വാസമായി.
ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സി.ഐ. എസ്. സുധീഷ് കുമാർ, എ.എസ്.ഐ. ആർ. ഡെൽജിത്ത്, സീനിയർ സി.പി.ഒ. പി.കെ. ദിനേശൻ, സി.പി.ഒ. സി. നിഖിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് ആലുവയിൽ നിന്നുള്ള ഏകോപനം നൽകി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top