കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ഹൈദരാബാദ് സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഏകദേശം നാല് കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് പിടികൂടിയത്.
ബാങ്കോക്കിൽ നിന്ന് കൊളംബോ വഴി ശ്രീലങ്കൻ എയർലൈൻസിന്റെ UL 167-ാം നമ്പർ വിമാനത്തിൽ കൊച്ചിയിലെത്തിയ ഹൈദരാബാദ് ബാൻഡ്‌ലഗുഡ സ്വദേശി ഷെയ്ഖ് സാവേദ് അലിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന മഹാരാഷ്ട്രയിലെ കൊൽഹാപൂർ സ്വദേശി ശിവപ്രതാപ് ജെയ്സിംഗ് സങ്കപാലിനെയും കസ്റ്റംസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ഇയാൾ കടത്ത് സംഘത്തിന് സഹായം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.











