whatsapp image 2026 09 28 at 4.20.07 pm

മുളക്യാം തോട് സംരക്ഷിക്കണം; ശ്രദ്ധ ക്ഷണിക്കൽ സായാഹ്നവുമായി കോൺഗ്രസ്

നെടുമ്പാശ്ശേരി: കരിയാട്–മറ്റൂർ വിമാനത്താവള റോഡരികിലെ മുളക്യാം തോട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നായത്തോട് മേഖല കമ്മിറ്റി ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു.

വേനൽക്കാലത്ത് ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ കനാലിലൂടെ പമ്പ് ചെയ്ത് എത്തിക്കുന്ന വെള്ളം സംഭരിച്ച് നായത്തോട് പ്രദേശത്തെ കിണറുകളിൽ നീരുറവ നിലനിർത്തുന്നതിൽ മുളക്യാം തോട് പ്രധാന പങ്കുവഹിക്കുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ തോടിനോട് ചേർന്നുള്ള കയ്യേറ്റങ്ങളും സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങളും മൂലം ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കുളത്തിന്റെ സംരക്ഷണ ഭിത്തികൾ തകരുകയും ചെളിയും മണ്ണും കുളത്തിൽ അടിഞ്ഞുകൂടുകയും ചെയ്തതായി അവർ ആരോപിച്ചു.

മുളക്യാം തോടിന്റെ സംരക്ഷണത്തിനും കുളത്തിന്റെ പുനരുദ്ധാരണത്തിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.

ഡി.സി.സി സെക്രട്ടറി മാത്യു തോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ലൈജു ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി കെ.വി. ബേബി, എം.പി. ബാബു, ബിജു പൂവേലി, മഹിളാ സെക്രട്ടറി മേരി വർഗീസ്, കൗൺസിലർ ഡെൻസി ടോണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേസിൽ പോൾ, വാർഡ് പ്രസിഡന്റ് സെബി പൂവേലി, ടുട്ടു മൽപാൻ, ഹെൽബി ജോസ്, പി.എൽ. ആന്റു, കെ.ജി. ജോർജ്, വി. സജി, പി. മാത്യു എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top