നെടുമ്പാശ്ശേരി: ഉപതെരഞ്ഞെടുപ്പ് നടന്ന പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് നാലാം വാർഡിൽ 75.86 ശതമാനം പോളിങ് രേഖപ്പെടുത്തി.
വാർഡിൽ ആകെ 1,276 വോട്ടർമാരാണുള്ളത്. പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച രണ്ട് പോളിങ് ബൂത്തുകളിലായി 968 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 450 പേർ പുരുഷന്മാരും 518 പേർ സ്ത്രീകളുമാണ്.
യുഡിഎഫ് സ്ഥാനാർഥി മല്ലിക രവി, എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷി, എൻഡിഎ സ്ഥാനാർഥി സാന്ദ്ര സുബ്രഹ്മണ്യൻ എന്നിവരാണ് മത്സരിച്ചത്.
എൽഡിഎഫ് അംഗമായിരുന്ന രാജി രാജൻ വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്ന് അംഗത്വം രാജിവച്ചതോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്











