whatsapp image 2026 09 29 at 2.52.50 pm

കാഞ്ഞൂരിൽ ‘ഹാപ്പി അങ്കണവാടി’ പദ്ധതിക്ക് തുടക്കം

കാഞ്ഞൂർ: പഞ്ചായത്തിലെ നാലാം വാർഡിൽ കാലടി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ‘ഹാപ്പി അങ്കണവാടി’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി അങ്കണവാടിയിലേക്ക് ഫാൻ, കിടക്കകൾ, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നൽകി.

റോട്ടറി ക്ലബ് പ്രസിഡന്റ് ബിജു ജോസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം ജോപ്പി ബൈജു, റോട്ടറി ക്ലബ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ഡോ. കെ. കൃഷ്ണൻ നമ്പൂതിരി, ട്രഷറർ സാബു വർഗീസ്, അങ്കണവാടി അധ്യാപിക ഹരിത, തോമസ് പടയാട്ടിൽ, നിധി ബിജു, ജൂന രാജേഷ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top