കാഞ്ഞൂർ: ഫെറോന ബൈബിൾ കലോത്സവത്തിൽ കളമ്പാട്ടുപുരം തിരുഹൃദയ പള്ളി 145 പോയിന്റ് നേടി ജേതാക്കളായി.
114 പോയിന്റ് നേടി മറ്റൂർ സെന്റ് ആന്റണീസ് പള്ളി രണ്ടാം സ്ഥാനവും 104 പോയിന്റോടെ വിമലഗിരി പരിശുദ്ധ അമലോത്ഭവ മാതാ പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫെറോനയിലെ 24 ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു.




