കാഞ്ഞൂർ: പാറപ്പുറം സ്നേഹജ്യോതി ബോയ്സ് ഹോം മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. മുഖ്യമന്ത്രിയുമായി കുട്ടികൾ വിശേഷങ്ങൾ പങ്കുവച്ചു. ടെലിവിഷനിൽ മാത്രം കണ്ടിരുന്ന മുഖ്യമന്ത്രിയെ നേരിൽ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികൾ.
ബോയ്സ് ഹോം ഡയറക്ടർ സിസ്റ്റർ ജിസ്സ പയ്യപ്പിള്ളി മുഖ്യമന്ത്രിയെ സ്വീകരിച്ചു. അൻവർ സാദത്ത് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, കോൺഗ്രസ് നെടുമ്പാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അഞ്ചു മുതൽ 13 വയസ്സുവരെയുള്ള 26 കുട്ടികളാണ് നിലവിൽ സ്നേഹജ്യോതി ബോയ്സ് ഹോമിലുള്ളത്. എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിവഴി ലഭിക്കുന്ന കുട്ടികളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. കുട്ടികൾക്ക് താമസസൗകര്യത്തോടൊപ്പം വിദ്യാഭ്യാസവും നൽകുന്നുണ്ട്.




