കാഞ്ഞൂർ: സെന്റ് മേരീസ് ഫെറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. ഫെറോന വികാരി ഫാ. ജോയ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ ജോസ് വർഗീസ് പാറയ്ക്കൽ, ജോസ് കോഴിക്കോടൻ, വൈസ് ചെയർമാൻ ഡേവിഡ് വരേകുളം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ടി.ഡി. റോബർട്ട് (കൺവീനർ), ജോൺസൺ ചേറ്റുങ്കൽ (ജോയിന്റ് കൺവീനർ), സജി ചക്കരക്കാടൻ (സെക്രട്ടറി), സിജോ മരോട്ടിപറമ്പൻ (ജോയിന്റ് സെക്രട്ടറി), അമൽ ചേറ്റുപുറം (ട്രഷറർ)




