whatsapp image 2026 09 29 at 7.05.49 pm 1024x768

തൂഫാൻ രണ്ടാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൂഫാൻ രണ്ടാംഘട്ട തദ്ദേശതല പദ്ധതിയുടെ ഉദ്ഘാടനവും റാലിയും ‘തൂഫാൻ വാരിയേഴ്സ്’ പ്രഖ്യാപനവും നടത്തി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ അധ്യക്ഷത വഹിച്ചു.

റാലി ജില്ലാ പഞ്ചായത്ത് അംഗം അഹല്യ സഭാനന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. പോളച്ചൻ, അംഗം എം.സി. രഘു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എബിൻ ഡേവിസ്, സീന സത്യൻ, ഖാലീദ് കാസിം, അംഗങ്ങളായ ഹണി ഡേവീസ്, ജെസ്സി ലിജോ, ജോപ്പി ബൈജു, റിംസി സാബു, ഷിജി ടോമി, പ്രിയ ജോബി, സരിത ബാബു, എം.കെ. ലെനിൻ, സെക്രട്ടറി എസ്. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top