whatsapp image 2026 10 01 at 6.31.52 pm

വിമാനത്താവളത്തിൽ 350 ഗ്രാം സ്വർണം പിടികൂടി

നെടുമ്പാശേരി: അനധികൃതമായി കടത്താൻ ശ്രമിച്ച 350 ഗ്രാം സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. കാസർഗോഡ് സ്വദേശിനി റഹ്‌മത്ത് അബ്ദുൽ ഹക്കിമിൽ നിന്നാണ് സ്വർണം പിടികൂടിയത്. ബായിൽ നിന്ന് ഇന്നലെ ഇൻഡിഗോ വിമാനത്തിൽ എത്തിയ റഹ്‌മത്ത് അബ്ദുൽ ഹക്കിമിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് സ്വർണം കണ്ടെത്തി പിടിച്ചെടുത്തു.കുടുംബസമേതമാണ് റഹ്‌മത്ത് ദുബായിൽ നിന്ന് എത്തിയത്. സ്വർണം ഫോയിൽ രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 50 ലക്ഷം രൂപ വില വരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top