കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും പതാക ഉയർത്തലും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു.
ലഹരിക്കെതിരായ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളിലും വിദ്യാർഥികളിലും ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.




