ആലുവ: റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 19 കുപ്പി വിദേശ മദ്യം കണ്ടെത്തി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗമാണ് മദ്യം പിടികൂടിയത്.
21,500 രൂപ വിലവരുന്ന 11.4 ലിറ്റർ വിദേശ മദ്യമാണ് കണ്ടെത്തിയത്. ഗോവ–എറണാകുളം സ്പെഷൽ ട്രെയിൻ ആലുവ സ്റ്റേഷൻ വിട്ടതിന് പിന്നാലെയാണ് മദ്യക്കുപ്പികൾ അടങ്ങിയ ബാഗ് കണ്ടെത്തിയത്.
ഗോവയിൽ നിന്ന് നികുതി വെട്ടിച്ച് മദ്യം കേരളത്തിലേക്ക് അനധികൃതമായി കടത്തുന്ന സംഘത്തിന്റേതാകാം മദ്യമെന്നാണ് സംശയിക്കുന്നത്. പിടികൂടിയ മദ്യം എക്സൈസ് അധികൃതർക്ക് കൈമാറി.
എഎസ്ഐ വിജയകുമാർ, കോൺസ്റ്റബിൾ നിഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.











